---
title: "കണ്ണൂരിൽ ആൺകുട്ടിയെ പീഡനത്തിനിരയാക്കി ; മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും, ഒരു ലക്ഷം പിഴയും"
english_title: "Madrasa teacher sentenced to 30 years in prison for indecent assault on 12-year-old boy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346936/Madrasa teacher sentenced to 30 years in prison for indecent assault on 12-year-old boy"
published_at: "2026-03-11T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e15335d82_1001144213.jpg"
keywords: []
---

# കണ്ണൂരിൽ ആൺകുട്ടിയെ പീഡനത്തിനിരയാക്കി ; മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും, ഒരു ലക്ഷം പിഴയും

> **Lead Summary:** 12 വയസ്സുള്ള ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ്സ അധ്യാപകന് 30 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവനുഭവിക്കണം.

## Article Content

12 വയസ്സുള്ള ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ്സ അധ്യാപകന് 30 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവനുഭവിക്കണം.

മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന ആൺ കുട്ടിയെ ഒരു വർഷക്കാലയളവിൽ അഞ്ചാറ് തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മലപ്പുറം സ്വദേശിയും മദ്രസാധ്യാപകനായിരുന്ന നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346936/Madrasa teacher sentenced to 30 years in prison for indecent assault on 12-year-old boy)